അഞ്ചാം സീസണിലും കെ എൽ രാഹുൽ 500 കടന്നു

ഐ പി എല്ലിൽ ഒരു റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇന്ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഈ സീസണിലും 500 റൺസ് പിന്നിട്ട രാഹുൽ ഒരു അപൂർവ്വ റെക്കോർഡ് ആണ് നേടിയത്‌. തുടർച്ചയായി അഞ്ച് ഐ പി സീസണുകളിൽ 500 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ മാറി.

2018 സീസൺ മുതൽ ഈ സീസൺ വരെ യഥാക്രമം 659, 593, 670, 623. എന്നിങ്ങനെ ആയിരുന്നു ഐ പി എല്ലിലെ രാഹുലിന്റെ പ്രകടനം. 2020-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും രാഹുൽ മാറിയിരുന്നു. വാർണർ മാത്രമാണ് മുമ്പ് തുടർച്ചയായ അഞ്ചു സീസണുകളിൽ 500 കടന്നത്. വാർണർ തുടർച്ചയായ ആറ് സീസണിൽ 500 റൺസ് നേടിയിരുന്നു.