മികച്ച മറുപടിയുമായി ഓപ്പണര്‍മാര്‍, ഇന്ത്യയുടെ ലീഡ് 49 റണ്‍സ്

ശ്രീലങ്കയുടെ 122 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്ന് ഇന്ത്യ. ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ തുടക്കത്തിന്റെ ബലത്തില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിട്ടുണ്ട്. 94 റണ്‍സ് നേടിയ ധവാനാണ് പുറത്തായ ബാറ്റ്സ്മാന്‍. 73 റണ്‍സുമായി ലോകേഷ് രാഹുലും 2 റണ്‍സ് നേടി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ദസുന്‍ ഷനകയ്ക്കാണ് വിക്കറ്റ്.

നേരത്തെ 165/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 294 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രംഗന ഹെരാത്തിന്റെ(67) ഒറ്റയാള്‍ പ്രകടനമാണ് ശ്രീലങ്കയ്ക്ക് 122 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവരിക്കുവാന്‍ സഹായിച്ചത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ നാല് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൗരാഷ്ട്രയ്ക്ക് 405 റണ്‍സ് വിജയലക്ഷ്യം
Next articleഹക്കു ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന് നോർത്ത് ഈസ്റ്റ് കോച്ച്