Site icon Fanport

ഇന്ത്യൻ ക്യാമ്പിൽ ഒരു കൊറോണ കൂടെ, മാഞ്ചസ്റ്റർ ടെസ്റ്റ് ആശങ്കയിൽ

ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാർ കൂടെ കോവിഡ് പോസിറ്റീവ് ആയതോടെ മാഞ്ചസ്റ്റർ ടെസ്റ്റ് പ്രതിസന്ധിയിലായി. ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ എന്നിവർ നേരത്തെ പോസിറ്റീവ് ആയിരുന്നു. അവർ ഇപ്പോൾ ഐസൊലേഷനിൽ കഴിയുകയാണ്. അവസാന ടെസ്റ്റിൽ പാർമാർ ആയിരുന്നു ഇന്ത്യയുടെ മുഖ്യ ഫിസിയോ ആയി പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് ഇന്ത്യൻ താരങ്ങൾ എല്ലാം ഇപ്പോൾ ഐസൊലേഷനിൽ ആണ്.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളുടെ പരിശോധന ഫലം വന്ന ശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. താരങ്ങൾ എല്ലാം രണ്ട് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എങ്കിലും കേസുകൾ കൂടിയാൽ കളി നടത്താൻ സാധ്യത ഇല്ല‌. ഇപ്പോൾ ഇത് സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോർഡുകളും ചർച്ചകൾ നടത്തുകയാണ്.

Exit mobile version