മികവ് പുലര്‍ത്തിയത് മെന്‍ഡിസ് മാത്രം, ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച തിരിച്ചുവരവ്

- Advertisement -

മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു ശ്രീലങ്കയെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം അധികം നിന്നില്ലെങ്കിലും കുശല്‍ മെന്‍ഡിസും ഉപുല്‍ തരംഗയും ടീമിനെ മികച്ച സ്കോറിലേക്കെത്തിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് വിജയ് ശങ്കര്‍ തരംഗയുടെ(22) അന്തകനായത്. തിസാര പെരേര(15) പുറത്തായി ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ച് കുശല്‍ മെന്‍ഡിസും(55) മടങ്ങിയതോടെ ശ്രീലങ്കയുടെ റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു. ദസുന്‍ ഷനക 19 റണ്‍സുമായി അവസാനം പൊരുതി നോക്കിയെങ്കിലും കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ല.

മഴ മൂലം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 152 റണ്‍സാണ് ലങ്കയ്ക്ക് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യൂസുവേന്ദ്ര ചഹാല്‍, വിജയ് ശങ്കര്‍, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement