Site icon Fanport

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിന് മുൻപിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോൾ വമ്പൻ തകർച്ച നേരിട്ട് ബഗ്ലാദേശ്.  ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ ആധിപത്യം കണ്ട ആദ്യ സെഷനിൽ ബംഗ്ലാദേശിന്റെ മുഴുവൻ വിക്കറ്റുകളും വീഴ്ത്തിയത് ഫാസ്റ്റ് ബൗളര്മാരാണ്.

ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന ലിറ്റൻ ദാസ് റിട്ടയേർഡ് ഹർട്ട് ചെയ്തു പോയതും ബംഗ്ളദേശിന് കനത്ത തിരിച്ചടിയായി. 24 റൺസ് എടുത്ത് നിൽക്കെ ഹെൽമെറ്റിൽ പന്ത് കൊണ്ട് ലിറ്റൻ ദാസ് തുടർന്ന് റിട്ടയേർഡ് ഹർട്ട് ചെയ്യുകയായിരുന്നു.

Exit mobile version