Picsart 23 03 13 12 25 04 963

ന്യൂസിലൻഡിന് അവസാന പന്തിൽ വിജയം, ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ഇന്ത്യ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ഇന്ന് ന്യൂസിലാന്‍ഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെയാണ് ഇന്ത്യയുടെ ഫൈനൽ സ്ഥാനം ഉറപ്പായത്. ഇന്ത്യയും ഓസ്ട്രേലിയയും ഓവലിൽ വെച്ച് ജൂണിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടും. രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ എത്തി എന്നത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്.

ശ്രീലങ്കയ്ക്കെതിരെ വിജയിക്കാൻ 285 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡ് മത്സരത്തിന്റെ അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. 121 റൺസുമായി പുറത്താകാതെ നിന്ന കെയ്ൻ വില്യംസൺ ന്യൂസിലൻഡിന്റെ വിജയം ഉറപ്പിക്കുക ആയിരുന്നു. 81 റൺസ് എടുത്ത മിച്ചൽ കെയ്നിന് പിന്തുണ നൽകി. അവസാനം തുടരെ വിക്കറ്റുകൾ പോയത് ഒരു ഘട്ടത്തിൽ ന്യൂസിലൻഡിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു‌. അവസാനം 2 വിക്കറ്റിന്റെ വിജയം ന്യൂസിലൻഡ് ഉറപ്പിച്ചു. ഇനി ഇന്ത്യയും ഓസ്ട്രേലിയ തമ്മിൽ ഇപ്പോൾ നടന്നി കൊണ്ടിരിക്കുന്ന നാല ടെസ്റ്റിന്റെ ഫലം എന്തായാലും ഫൈനലിൽ ഓസ്ട്രേലിയയും ഇന്ത്യയും തന്നെ കളിക്കും.

Exit mobile version