Picsart 23 02 21 13 17 23 512

“ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതിന് ഇന്ത്യ ന്യൂസിലൻഡിനോട് നന്ദി പറയേണ്ടതില്ല” – ഗവാസ്കർ

ന്യൂസിലൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചിരുന്നു‌. എന്നാൽ ഇന്ത്യ ഫൈനൽ അർഹിച്ചതാണ് എന്നും ന്യൂസിലൻഡിന് നന്ദി പറയേണ്ട കാര്യമില്ല എന്നും ഗവാസ്കർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി മികച്ച ക്രിക്കറ്റ് കളിച്ചാണ് ഫൈനലിൽ എത്തിയത്‌. അതിന് ന്യൂസിലൻഡിന് നന്ദി പറയേണ്ട കാര്യമില്ലെന്നും ആരുടേയും സഹായത്താലല്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു.

ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യ കളിക്കേണ്ടത്.

“ഇന്ത്യ ന്യൂസിലൻഡിനോട് ഒന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ എന്ത് പറഞ്ഞാലും ലോകത്തെ നമ്പർ 2 ടീമാകാൻ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,” ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ന്യൂസിലാൻഡ് വിജയിച്ചു, കൊള്ളാം, അത് ന്യൂസിലാൻഡ് ക്രിക്കറ്റിന് നല്ലതാണ്, പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ന്യൂസിലാൻഡ് ക്രിക്കറ്റിനോട് നന്ദിയോ മറ്റെന്തെങ്കിലും കടപ്പെട്ടിരിക്കുന്നതായി ഞാൻ കരുതുന്നില്ല. കാരണം 2021 മുതൽ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ വളരെ മികച്ച ക്രിക്കറ്റ് കളിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, അതിനാൽ ഫൈനലിൽ എത്താൻ ഇന്ത്യ അർഹരാണ്” ഗവാസ്കർ കൂട്ടിച്ചേർത്തു.

Exit mobile version