Picsart 23 03 17 16 26 55 727

ഇന്ത്യ ലോകകപ്പിനു മുമ്പ് നല്ല ബൗളർമാരെ കണ്ടെത്തണം

ഇന്ത്യയിൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് വിജയിക്കണമെങ്കിൽ ഇന്ത്യ നല്ല ബൗളർമാരെ കണ്ടെത്തണം എന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച കനേരിയ ഇന്ത്യയ്ക്ക് ഇപ്പോൾ ഉള്ളത് ഒരു പരാജയ ബൗളിംഗ് ലൈനപ്പ് ആണെന്നു പറഞ്ഞു. ഈ ബൗളർമാരെ കൊണ്ട് ഇന്ത്യക്ക് ലോകകപ്പ് നേടാൻ ആവില്ല‌. അവർക്ക് ലോകകപ്പ് കളിക്കണം എങ്കിൽ മികച്ച ബൗളർമാരെ വേണം. കനേരിയ പറഞ്ഞു.

ഇപ്പോൾ ഉള്ള താരങ്ങൾക്ക് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കാനുള്ള മികവില്ല എന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് ആക്രമിക്കാൻ കഴിവുള്ള ഒന്നല്ല. അവർക്ക് വ്യക്തതയില്ല. ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് പ്രശ്നമാണ്. ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, ടി നടരാജൻ എന്നിവർക്ക് ഇന്ത്യ അവസരങ്ങൾ നൽകേണ്ടിവരും, ”കനേരിയ പറഞ്ഞു.

Exit mobile version