Site icon Fanport

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം. ഇന്ന് ദക്ഷിണാഫ്രിക്കയെ 373 റൺസിന് രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞിട്ട് ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റൺസ് എടുത്ത് വിജയം പൂർത്തിയാക്കി. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 603 എന്ന റെക്കോർഡ് സ്കോർ നേടി ഡിക്ലയർ ചെയ്തിരുന്നു. ഇന്ത്യക്ക് ആയി ആദ്യ ഇന്നിംഗ്സിൽ ഷഫാലി ഇരട്ട സെഞ്ച്വറിയും സ്മൃതി മന്ദാന 149 റൺസും നേടി.

ഇന്ത്യ 24 07 01 16 31 24 525

ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിങ്സിൽ 266ന് ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. 8 വിക്കറ്റ് എടുത്ത സ്നേഹ റാണ ആയിരുന്നു ഇന്ത്യക്ക് ആയി ആദ്യ ഇന്നിംഗ്സിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ അവരെ രണ്ടാം ഇന്നിംഗ്സിൽ 373 റൺസിന് ഓളൗട്ട് ആക്കി.

രണ്ടാം ഇന്നിംഗ്സിൽ സ്നേഹ റാണ, രാജേശ്വരി, ദീപ്തി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് ആയി ക്യാപ്റ്റൻ വോൾവ്വാർഡ്റ്റും സുനെ ലസും സെഞ്ച്വറി നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9 ഓവറിലേക്ക് ലക്ഷ്യം കണ്ടു വിജയം ഉറപ്പിച്ചു. ഷഫാലി 24 റൺസുമായും ശുഭ സതീഷ് 13 റൺസുമായി ക്രീസിൽ പുറത്താകാതെ നിന്നു.

Exit mobile version