Site icon Fanport

സൂപ്പര്‍ ഓവറിൽ 2 റൺസിന് പുറത്തായി ശ്രീലങ്ക, പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരം സൂപ്പര്‍ ഓവറിൽ വിജയിച്ച് ഇന്ത്യ. ഇന്ന് നിശ്ചിത സമയത്ത് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 137/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്.

വാഷിംഗ്ടൺ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ രണ്ടാം പന്തിൽ പെരേരയും മൂന്നാം പന്തിൽ നിസ്സങ്കയും പുറത്തായതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് മുന്നൽ മൂന്ന് റൺസിന്റെ വിജയ ലക്ഷ്യമാണ് ലങ്ക നൽകിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയം സാധ്യമാക്കുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിൽ ചേസ് ചെയ്ത ശ്രീലങ്ക മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വിക്കറ്റുകള്‍ വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്. അവസാന ഓവറിൽ 6 റൺസ് വേണ്ടപ്പോള്‍ രണ്ട് വിക്കറ്റുകള്‍ കളഞ്ഞ ടീം അവസാന രണ്ട് പന്തിൽ നിന്ന് നേടിയ നാല് റൺസിന്റെ സഹായത്തിലാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്.

Exit mobile version