Site icon Fanport

ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. വിരാട് കോഹ്‍ലി ടോസ് നേടി ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓസ്ട്രേലിയയെ ഏകദിനങ്ങളില്‍ വൈറ്റ് വാഷ് ചെയ്യുകയും ഏക ടി20യിലും പരാജയപ്പെടുത്തി എത്തുന്ന ഇംഗ്ലണ്ടിനെതിരെ ഭയമില്ലാതെ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത്.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‍ലര്‍, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദന്‍, ലിയാം പ്ലങ്കറ്റ്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, ലോകേഷ് രാഹുല്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version