ഓസ്ട്രലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്കെന്ന് മാത്യു ഹെയ്ഡൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ. നാല് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ  ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പര സമനിലയിലാണ്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 31 റൺസിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ 146ന്റെ കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു.

ഇന്ത്യൻ ടീം ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ടാണ് തനിക്ക് ഇന്ത്യ പരമ്പര നേടുമെന്ന് തോന്നുന്നതെന്നും ഹെയ്ഡൻ പറഞ്ഞു. ഇന്ത്യയുടെ ബൗളിംഗ് നിര വളരെ കരുത്തുറ്റതാണെന്നും പ്രേത്യകിച്ചും സ്പിൻ ബൗളിങ്ങിൽ ഇന്ത്യക്ക് ഓസ്ട്രേലിയയെക്കാൾ മുൻ‌തൂക്കം ഉണ്ടെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. പരമ്പരയിൽ പലപ്പോഴും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ട്ടിക്കാൻ കഴിയാതെ പോയ ഇന്ത്യക്ക് മികച്ച കൂട്ട്കെട്ടുകൾ സൃഷ്ടിച്ചാൽ ഓസ്ട്രലിയക്കെതിരെ ജയം സ്വന്തമാക്കാമെന്നും ഹെയ്ഡൻ പറഞ്ഞു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരം ഡിസംബർ 26ന് മെൽബണിൽ വെച്ച് നടക്കും.

 

Exit mobile version