ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിക്ക് പകരം തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടത്താൻ ധാരണയായി. ഫിഫ നിലവാരമുള്ള കൊച്ചിയിലെ ഫുട്ബോൾ ഗ്രൗണ്ട്  ക്രിക്കറ്റ് കളിക്ക് അനുവദിച്ചതോടെ വൻതോതിലുള്ള പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.  നേരത്തെ തിരുവനന്തപുരത്ത് നടത്തേണ്ട മത്സരം കെ സി എ യുടെ നിർദ്ദേശ പ്രകാരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഫുട്ബോൾ ആരാധകരും കളിക്കാരും പ്രതിഷേധവുമായി രംഗത്ത്  വരുകയായിരുന്നു.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ, ഗാംഗലി തുടങ്ങിയവർക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാൻ ഹ്യൂം, സി കെ വിനീത്, റിനോ ആന്റോ, ബെംഗളൂരു താരം സുനിൽ ഛേത്രി എന്നിവരടക്കം നിരവധി പേർ കൊച്ചിയിൽ ക്രിക്കറ്റ് നടത്തുന്നതിനെ എതിർത്ത് സോഷ്യൽ മീഡിയയിൽ പ്രതികരണം അറിയിച്ചിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട കേരള സർക്കാർ കൊച്ചിയിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കായികമന്ത്രി എ.സി. മൊയ്തീന്‍ ജി സി ഡി എ – കെ സി എ ഭാരവാഹികളുമായി സംസാരിക്കുകയും മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാൻ  തീരുമാനിക്കുകയുമായിരുന്നു. ശനിയാഴ്ച നടക്കുന്ന കെ സി എയുടെ ജനറൽ ബോഡി യോഗത്തിൽ വേദിമാറ്റം പ്രഖ്യാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാനുവൽ നൂയർ ലോകകപ്പിനേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ നൽകി ജർമ്മനി
Next articleന്യൂസിലാണ്ട് കുതിയ്ക്കുന്നു, ലീഡ് 117 റണ്‍സ്