Site icon Fanport

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 347 റൺസിന്റെ അഭിമാന വിജയം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വമ്പൻ വിജയം. ഇംഗ്ലണ്ടിന് എതിർക്കയ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 347 റൺസിന്റെ വിജയമാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 186/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ 479 എന്ന വലിയ വിജയലക്ഷം ഇംഗ്ലണ്ടിന്റെ മുന്നിൽ വെച്ചു. പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിനെ 131 റൺസിന് എറിഞ്ഞിട്ട് മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കി.

ഇന്ത്യ 23 12 16 11 45 05 469

ഇംഗ്ലണ്ടിന്റെ താരങ്ങൾക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റു കൊണ്ട് തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്സിൽ തിളങ്ങിയ നാറ്റ് സ്കിയർ ബ്രണ്ട് ആവട്ടെ ഇന്ന് പൂജ്യത്തിൽ ഔട്ടായി. ഇന്ത്യക്കായി ദീപ്തി ശർമ നാലു വിക്കറ്റുകൾ വീഴ്ത്തി. പൂജ മൂന്ന് വിക്കറ്റും രാജേശ്വരി 2 വിക്കറ്റും രേണുക ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 428 എന്ന കൂറ്റ‌ൻ ടോറ്റൽ ഉയർത്തിയിരുന്നു‌. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 136ന് പുറത്തായി. അതിനു ശേഷം വീണ്ടും ബാറ്റു ചെയ്ത ഇന്ത്യ 186 റൺസ് കൂടെ എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.

Exit mobile version