Site icon Fanport

വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 96

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വെന്റി 20 മത്സരത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 96. ടോസ്സ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസ്സ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ കൊഹ്ലിയുടെ തീരുമാനം ഫലിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 95 റൺസേ എടുക്കാൻ സാധിച്ചുള്ളൂ.

4 ഓവറിൽ 17 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ മികച്ച ബൗളിംഗാണ് ഇന്ത്യക്ക് തുണയായത്. ഭുവനേശ്വർ കുമാർ 19 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ്,കൃണാൽ പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വെസ്റ്റ് ഇൻഡീസ് നിരയിൽ കിരോൺ പൊള്ളാർഡ് ആണ് പൊരുതി നിന്നത്. 49 റൺസ് എടുത്ത് വെസ്റ്റ് ഇൻഡീസിനെ പിടിച്ച് നിർത്തിയത് പൊള്ളാർഡ് ആണ്. വിക്കറ്റ്കീപ്പർ നിക്കോളാസ് പൂരൻ 20 റൺസുമെടുത്തു. ആദ്യ ഓവറിൽ തന്നെ കാംബെല്ലിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. കാംബെല്ലിന് പുറമേ ലെവിസ്,ഹെറ്റ്മെയർ,കോട്രെൽ, തോമസ് എന്നിവരാണ് റൺസൊന്നുമെടുക്കാതെ പുറത്തായത്. പൊള്ളാർഡും പൂരനും മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.

Exit mobile version