ഇംഗ്ലണ്ടില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ വിജയിക്കും: സൗരവ് ഗാംഗുലി

- Advertisement -

ഇംഗ്ലണ്ടില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റുകളിലും വിജയികളാകുമെന്ന് പ്രവചിച്ച് സൗരവ് ഗാംഗുലി. ജൂലൈ 3നു ആരംഭിക്കുന്ന ടി20 മത്സര പരമ്പരയും അതിനു ശേഷമെത്തുന്ന ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക മുന്‍തൂക്കമുണ്ടാകുമെങ്കിലും ടെസ്റ്റിലാവും ഇന്ത്യ ഏറ്റവും കടുത്ത ചെറുത്ത് നില്പ് നേരിടേണ്ടി വരികയെന്നതാണ് വിലയിരുത്തപ്പെടുന്നത്. കടുപ്പമെങ്കിലും ടെസ്റ്റിലും വിജയം ഇന്ത്യയ്ക്ക് തന്നെയാകുമെന്നാണ്ഗാംഗുലി പറയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ പുറത്തെടുത്തതിനു സമാനമായ പ്രകടനം ഇന്ത്യന്‍ ടീമിനു പുറത്തെടുക്കാനായാല്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും വിജയികളായി ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുമെന്നാണ് ഗാംഗുലി പറഞ്ഞത്. പാക്കിസ്ഥാനെക്കാള്‍ മികച്ച ടീമാണ് ഇന്ത്യ. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ നടത്തിയ പ്രകടനം ഏവരും കണ്ടതാണ്. അതിന്‍ പ്രകാരം കോഹ്‍ലിയ്ക്കും സംഘത്തിനു കാര്യങ്ങള്‍ ഏറെ എളുപ്പമാണെന്നും ഗാംഗുലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement