Picsart 24 07 03 18 56 42 600

ഇന്ത്യയുടെ ലോകകപ്പ് വിക്റ്ററി പരേഡ് നാളെ മുംബൈയിൽ

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം നാളെ മുംബൈയിൽ ട്രോഫി പരേഡ് നടത്തും. നാളെ നടക്കുന്ന ട്രോഫി പരേഡിന്റെ വിശദാംശങ്ങൾ ബി സി സി ഐ ഔദ്യോഗികമായി പങ്കുവെച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒരു ട്വീറ്റിലൂടെ ആരാധകരെ ട്രോദി പരേഡ് കാണാനായി ക്ഷണിച്ചു.

നാളെ, ജൂലൈ 4ന്, വൈകുന്നേരം 5:00 മുതൽ മുംബൈയിലെ മറൈൻ ഡ്രൈവിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ആകും ട്രോഫി പരേഡ് നടക്കുക. ബാർബഡോസിൽ നിന്ന് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യൻ ടീം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ ഡെൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഇന്ത്യൻ ടീം മുംബൈയിലേക്ക് പോവുക.

മുമ്പ് 2007ൽ ലോകകപ്പ് നേടിയപ്പോഴും ഇന്ത്യ ട്രോഫി പരേഡ് നടത്തിയിരുന്നു. നാളെ നടക്കുന്ന ട്രോഫി പരേഡ് സ്റ്റാർ സ്പോർട്സിൽ തത്സമയം ടെലിക്കാസ്റ്റ് ചെയ്യും.

Exit mobile version