ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ് അയര്‍ലണ്ട്, ഇന്ത്യന്‍ ജയം 143 റണ്‍സിനു

- Advertisement -

ഇന്ത്യയുടെ 213 റണ്‍സ് നേടുവാനുള്ള ശ്രമത്തിനിടെ 70 റണ്‍സിനു ഓള്‍ഔട്ട് ആയി അയര്‍ലണ്ട്. ഉമേഷ് യാദവിനും മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ അയര്‍ലണ്ട് 12.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഉമേഷ് യാദവ് ടോപ് ഓര്‍ഡറില്‍ പോള്‍ സ്റ്റിര്‍ലിംഗിനെയും വില്യം പോര്‍ട്ടര്‍ ഫീല്‍ഡിനെയും പുറത്താക്കിയപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ ജെയിംസ് ഷാനണിനെ മടക്കിയയച്ചു.

പിന്നീട് ചഹാലും കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റുകള്‍ നേടിയപ്പോള്‍ അയര്‍ലണ്ടിന്റെ പതനം വേഗത്തിലാകുകയായിരുന്നു. മത്സരത്തില്‍ ചഹാലും കുല്‍ദീപും മൂന്ന് വിക്കറ്റ് നേടി.

ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി സിദ്ധാര്‍ത്ഥ് കൗളും ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 15 റണ്‍സ് നേടിയ നായകന്‍ ഗാരി വില്‍സണ്‍ ആണ് ന്യൂസിലാണ്ട് ടീമിന്റെ ടോപ് സ്കോറര്‍. സ്റ്റുവര്‍ട് തോംപ്സണ്‍(13), വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(14), ബോയഡ് റാങ്കിന്‍(10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement