ഇന്ത്യ ശ്രീലങ്കയിലേക്ക്, മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20യും കളിയ്ക്കും

- Advertisement -

ജൂലായ് അവസാനം ഇന്ത്യ ശ്രീലങ്കയിലേക്ക്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20യും അടങ്ങിയ പര്യടനം 43 ദിവസം നീണ്ട് നില്‍ക്കുന്നതാവും. ആദ്യ ടെസ്റ്റ് ജൂലായ് 26നു ഗാലേയില്‍ നടക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു.

നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം റാങ്കാണ്. ശ്രീലങ്കയാകട്ടെ ഏഴാം സ്ഥാനത്താണ്.

ടെസ്റ്റുകള്‍: ഗാലേ(ജൂലായ് 26-30), കൊളംബോ(ഓഗസ്റ്റ് 3-7), കാന്‍ഡി(ഓഗസ്റ്റ് 12-16)
ഏകദിനങ്ങള്‍ – ഡംബുല്ല(ഓഗസ്റ്റ് 20), കാന്‍ഡി( ഓഗസ്റ്റ് 24, 27), കൊളംബോ(ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 3)

ഏക ടി20 സെപ്റ്റംബര്‍ 6 കൊളംബോയില്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement