തായ്‍ലാന്‍ഡിനെ 9 വിക്കറ്റിനു പരാജയപ്പെടുത്തി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

- Advertisement -

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഇന്ന് കൊളംബോ ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തായ്‍ലാന്‍ജിനെ ഒമ്പത് വിക്കറ്റിനു ഇന്ത്യ തകര്‍ക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തായ്‍‍ലാന്‍ഡ് 55 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 5 ഓവറില്‍ 4 റണ്‍സ് വിട്ടു കൊടുത്ത മാന്‍സി ജോഷിയാണ് കളിയിലെ താരം. ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. തിരുഷ് കാമിനി(24*), വേദ കൃഷ്ണ മൂര്‍ത്തി(17*) എന്നിവരായിരുന്നു ക്രീസില്‍.

മറ്റു മത്സരങ്ങളില്‍ അയര്‍ലണ്ടിനെ 146 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. സ്കോട്‍ലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് ജയം സ്വന്തമാക്കി. ഏഷ്യന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 67 റണ്‍സിനു ബംഗ്ലാദേശിനെ മറികടന്നു.

Advertisement