Site icon Fanport

അവസാന പന്തിൽ കോഹ്ലിയെ നഷ്ടം! ഇന്ത്യ പരാജയം ഒഴിവാക്കാൻ പൊരുതുന്നു

ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിന്റെ മൂന്നാം ദിനം റൺ ഒഴുക്ക്. ഇന്ന് കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 231-3 എന്ന നിലയിൽ നിൽക്കുന്നു. ഇന്ത്യക്ക് ആയി മൂന്ന് താരങ്ങൾ അർധ സെഞ്ച്വറി നേടി. ഇപ്പോഴും ഇന്ത്യ 125 റൺസ് പിറകിലാണ്. അവസാന പന്തിൽ കോഹ്ലിയെ നഷ്ടമായത് ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്.

1000703364

നേരത്തെ ന്യൂസിലൻഡിനെ 402ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് ജയ്സ്വാളും രോഹിത് ശർമ്മയും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ജയ്സ്വാൾ 52 പന്തിൽ നിന്ന് 35 റൺസ് നേടി. രോഹിത് ശർമ്മ 63 പന്തിൽ നിന്ന് 52 റൺസും നേടി.

ഇതിനു ശേഷം കോഹ്ലിയും സർഫറാസും ചേർന്ന് വേഗത്തിൽ സ്കോർ ചെയ്തു. കോഹ്ലി 102 പന്തിൽ നിന്ന് 70 റൺസ് എടുത്താണ് പുറത്തായത്. സർഫറാസ് 78 പന്തിൽ നിന്ന് 70 റണ്ണുമായി ക്രീസിൽ നിൽക്കുന്നു. സർഫറാസ് 3 സിക്സും 7 ഫോറും ഇതുവരെ അടിച്ചു. അജാസ് പട്ടേൽ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഫിലിപ്സ് ആണ് കോഹ്ലിയെ പുറത്താക്കിയത്.

Exit mobile version