Picsart 24 02 27 12 31 54 367

ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് മത്സരത്തിനായുള്ള വേതനം 15 ലക്ഷത്തിൽ നിന്നും ഉയർത്തും

ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകുന്നതിന് ആയി ഇന്ത്യൻ കളിക്കാരെ പ്രചോദിപ്പിക്കുന്നതിനായി ബി സി സി ഐ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ആയി താരങ്ങൾക്ക് കൊടുക്കുന്ന ഫീ വർധിപ്പിക്കാൻ ആലോചിക്കുന്നു. നിലവിൽ, ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി നൽകുന്നത്, ഏകദിനത്തിന് 6 ലക്ഷവും ടി20 മത്സരങ്ങൾക്ക് 3 ലക്ഷവും ആണ് മാച്ച് ഫീ. ഇതിൽ ടെസ്റ്റിലെ വേതനം 20 ലക്ഷമായി ഉയർത്തും എന്നാണ് വാർത്തകൾ വരുന്നത്.

ഫീ വർധന കൂടാതെ ബോണസുകളും ടെസ്റ്റ് കളിക്കുന്നവർക്ക് നൽകും. ഒരു സീസണിലെ എല്ലാ ടെസ്റ്റ് പരമ്പരകളിലും പങ്കെടുക്കുന്ന ഒരു കളിക്കാരന് പ്രത്യേക ബോണസ് നൽകും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. IPLന് ശേഷം ആകും ഈ മറ്റം നിലവിൽ വരിക.

Exit mobile version