ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് തോല്‍വി, അശ്വിനു 300 ടെസ്റ്റ് വിക്കറ്റ്

- Advertisement -

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നാഗ്പൂര്‍ ടെസ്റ്റിന്റെ നാലാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. ഒരിന്നിംഗ്സിനും 239 റണ്‍സിനുമാണ് സന്ദര്‍ശകര്‍ ഇന്ന് രണ്ടാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയത്. തോല്‍വിയോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. 21/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 166 റണ്‍സിനു ഓള്‍ഔട്ട് ആയി. 61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലും 31 റണ്‍സുമായി പുറത്താകാതെ നിന്ന സുരംഗ ലക്മലും മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്ത് നില്പ് പ്രകടിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 610/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിരാട് കോഹ്‍ലിയാണ് മാന്‍ ഓഫ് ദി മാച്ച്. മിര്‍പ്പൂരില്‍ 2007ല്‍ ബംഗ്ലാദേശിനെതിരെ നേടിയ ഇന്ത്യയുടെ ഏറ്റവും വലിയ വിജയ മാര്‍ജിനു ഒപ്പമെത്താനും നാഗ്പൂരില്‍ ഇന്ത്യയ്ക്കായി.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. അശ്വിന്‍ തന്റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കൈവരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement