ഇന്ത്യ കുതിയ്ക്കുന്നു, കോഹ്‍ലിയ്ക്കും ശതകം

- Advertisement -

നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ അതി ശക്തമായ നിലയില്‍. വിരാട് കോഹ്‍ലിയും തന്റെ ശതകം തികച്ച മത്സരത്തില്‍ ഇന്ത്യ ഉച്ച ഭക്ഷണ സമയത്ത് 404/3 എന്ന നിലയിലാണ്. വിരാട് കോഹ്‍ലി തന്റെ 19ാം ടെസ്റ്റ് ശതകമാണ് ഇന്ന് നാഗ്പൂരില്‍ കുറിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും അധികം ശതകം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‍ലി(10) സ്വന്തമാക്കി. റിക്കി പോണ്ടിംഗായിരുന്നു ഇതിനു മുമ്പ് 9 ശതകങ്ങളുമായി ഈ നേട്ടം കൈവരിച്ചിരുന്നത്. രണ്ട് തവണയാണ് പോണ്ടിംഗ് ഈ നേട്ടം സ്വന്തമാക്കിയത്. 199 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇതുവരെ മത്സരത്തില്‍ നേടിയിട്ടുള്ളത്.

312/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ പൂര്‍ണ്ണാധിപത്യമായിരുന്നു ആദ്യ സെഷനില്‍. ഉച്ച ഭക്ഷണത്തിനോടടുത്തപ്പോള്‍ പുജാരയെ(143) നഷ്ടമായെങ്കിലും ഇന്ത്യയുടെ ലീഡ് 200നു അടുത്ത് എത്തിയിട്ടുണ്ടായിരുന്നു. 183 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ വിരാട്-പുജാര സഖ്യം നേടിയത്. ദസുന്‍ ഷനകയ്ക്കാണ് പുജാരയുടെ വിക്കറ്റ്. 123 റണ്‍സുമായി വിരാട് റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യയ്ക്കായി ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement