Site icon Fanport

ഇന്ത്യ 174 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടം

സെഞ്ചൂറിയണിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായി ഡീന്‍ എൽഗാര്‍. ഇന്ത്യയെ 174 റൺസിന് രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കിയ ശേഷം നാലാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 94/4 എന്ന നിലയിലാണ്.

52 റൺസുമായി ഡീന്‍ എല്‍ഗാര്‍ ആണ് ക്രീസിലുള്ളത്. വിജയത്തിനായി അവസാന ദിവസം 211 റൺസ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്. അതേ സമയം ആറ് വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യയ്ക്ക് പരമ്പരയിൽ മുന്നിലെത്താം.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 174 റൺസിൽ അവസാനിക്കുകയായിരുന്നു. 34 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സനും കാഗിസോ റബാഡയും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ ലുംഗിസാനി എന്‍ഗിഡ് രണ്ട് വിക്കറ്റ് നേടി.

Exit mobile version