Picsart 23 08 23 23 17 30 036

ഇന്ത്യയുടെ അവസാന ടി20 ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ കാരണം ഇന്ത്യയും അയർലണ്ടും തമ്മിലുള്ള അവസാന ടി20 ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാൻ ഇന്ന് കഴിഞ്ഞില്ല. ഇതോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായി വിജയിച്ചിരുന്നു. പരിക്ക് മാറി തിരികെയെത്തി ഇന്ത്യയെ ഈ പരമ്പരയിൽ നയിച്ച ജസ്പ്രിത് ബുമ്ര പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു

ആദ്യ ടി20 ഇന്ത്യ 2 റൺസിനും രണ്ടാം റ്റി20 33 റൺസിനും വിജയിച്ചിരുന്നു. ഇനി ഇന്ത്യൻ ടീം ഇന്ത്യയിലേക്ക് മടങ്ങും. ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിനായി ഇന്ത്യ ബെംഗളൂരുവിൽ അടുത്ത ദിവസം മുതൽ ക്യാമ്പ് ചെയ്യും. സെപ്റ്റംബർ 2നാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം.

Exit mobile version