പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ശ്രീലങ്കയും

- Advertisement -

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. പരമ്പര വിജയം നേടാൻ ഇരു ടീമുകൾക്കും വിജയം ആവശ്യമെന്നിരിക്കെ മത്സരം കടുത്തതാവും. വിശാഖപട്ടണത്ത് വെച്ചാണ് മത്സരം. ഇന്ത്യയിൽ വെച്ച് ഈ കൊല്ലം ഒരു പരമ്പരയും തോൽക്കാതെ കുതിക്കുന്ന ഇന്ത്യക്ക് റെക്കോർഡ് നിലനിർത്താൻ വിജയം അനിവാര്യമാണ്.

ആദ്യ മത്സരത്തിൽ ശ്രീലങ്ക ജയിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കിയിരുന്നു. കഴിഞ്ഞ മത്സരം കളിച്ച വാഷിംഗ്‌ടൺ സുന്ദറിന് പകരം ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് ഇറങ്ങും.  ശ്രീലങ്കൻ നിരയിൽ കഴിഞ്ഞ മത്സരം കളിച്ച ലാഹിരു തിരിമാനെക്ക് പകരം സദീര സമരവിക്രമ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement