ലങ്കയെ പിടിച്ചു കെട്ടി സ്പിന്നർമാർ, ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം

- Advertisement -

ശ്രീലങ്കക്കെതിരെയുള്ള നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 216 റൺസിന്റെ വിജയ ലക്‌ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കയെ പിടിച്ചു കെട്ടി. സ്പിന്നർമാരായ ചഹാലും കുൽദീപ് യാദവും ചേർന്ന് ശ്രീലങ്കൻ മധ്യ നിരയെ തകർക്കുകയായിരുന്നു. ഇതോടെ പരമ്പര വിജയത്തിന് ഇന്ത്യക്കും ജയത്തിനുമിടയിൽ 216 റൺസ് ലക്‌ഷ്യം.

ശ്രീലങ്കൻ നിരയിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഉപുൽ തരംഗക്ക് 5 റൺസ് അകലെ വെച്ച് സെഞ്ചുറി നഷ്ടമാവുകയായിരുന്നു. 85 പന്തിൽ 95 റൺസ് എടുത്ത തരംഗയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഉപുൽ തരംഗയും സമരവിക്രമയും ചേർന്ന് 121 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തിയെങ്കിലും ശ്രീലങ്കൻ മധ്യ നിറയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു കെട്ടുകയായിരുന്നു. സമരവിക്രമ 42 റൺസ് എടുത്ത് പുറത്തായി.

ഇന്ത്യൻ ബൗളിംഗ് നിരയിൽ 42 റൺസ് വിട്ടുകൊടുത്ത് കുൽദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തി. ചഹാൽ 46 റൺസിന് 3 വിക്കറ്റും ഹർദിക് പാണ്ട്യ 49 റൺസ് വിട്ട്കൊടുത്ത് 2 വിക്കറ്റും വീഴ്ത്തി. ബുവനേശ്വർ കുമാറും ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement