ഏഷ്യ കപ്പിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ഇന്ത്യന്‍ ടീമിനെ ഹിമാന്‍ഷു റാണ നയിക്കും. പൃഥ്വി ഷാ, ശുഭമന്‍ ഗില്‍ എന്നീ ഭാവിയിലെ താരങ്ങളെ ടീമില്‍ ഉളഅ‍പ്പെടുത്തിയിട്ടില്ല. പൃഥ്വി ഷാ രഞ്ജിയിലും ന്യൂസിലാണ്ടിനെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ സ്ക്വാഡിലും ഉള്‍പ്പെട്ടതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് ബിസിസിഐ മീഡിയ റിലീസിലൂടെ അറിയിച്ചു.

ശുഭമന്‍ ഗില്‍ ഇന്ത്യ എ സ്ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പരിക്ക് മൂലം ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള പരമ്പരയില്‍ പങ്കെടുത്തിരുന്നില്ല. പരിക്ക് മുക്തമാകാത്തതാണ് താരത്തിനെ തിര‍ഞ്ഞെടുക്കാതിരിക്കുവാന്‍ കാരണമെന്നാണ് അറിയുന്നത്.

നവംബര്‍ 9-20 വരെ മലേഷ്യയിലാണ് U-19 ഏഷ്യ കപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. 2016ല്‍ കപ്പ് നേടിയ ഇന്ത്യന്‍ ടീം നായകന്‍ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

സ്ക്വാഡ്: ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ്മ, അഥര്‍വ തൈഡേ, മഞ്ജോത് കല്‍റ, സല്‍മാന്‍ ഖാന്‍, അനുജ് റാവത്, ഹാര്‍വിക് ദേശായി, റിയാന്‍ പരാഗ്, അനുകുല്‍ റോയ്, ശിവ സിംഗ്, തനുഷ് കോടിയന്‍, ദര്‍ശന്‍ നല്‍കണ്ഡേ, വിവേകാനന്ദ് തിവാരി, ആദിത്യ താക്രേ, മന്‍ദീപ് സിംഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial