ഇന്ത്യ ഉടനെ സ്പില്റ്റ് ക്യാപ്റ്റൻസിയിലേക്ക് മാറിയേക്കും – കിരൺ മോറെ

ഇന്ത്യയുടെ തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പില്റ്റ് ക്യാപ്റ്റൻസിയിലേക്ക് മാറിയേക്കുമെന്ന് പറഞ്ഞ് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന സമയത്ത് തന്നെ വേറെ ടീമിനെ ശ്രീലങ്കയിലേക്ക് പരിമിത ഓവർ പരമ്പരയ്ക്കായി അയയ്ക്കുവാൻ ഇരിക്കുന്നതിനിടയ്ക്കാണ് ഈ ചർച്ച പുതുതായി ഉയർന്ന് വന്നിരിക്കുന്നത്.

ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായ വിരാട് കോഹ്ലി ഉടനെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്ന് ക്യാപ്റ്റൻസി ഒഴിയുമെന്നും രോഹിത് ശർമ്മ ഏകദിനത്തിലോ ടി20യിലോ ക്യാപ്റ്റനാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഈ വിഷയങ്ങളിൽ വ്യക്തത വരുമെന്നാണ് കിരൺ മോറെ വ്യക്തമാക്കിയത്.

കോവിഡ് കാരണം ക്രിക്കറ്റ് അത്ര സുഗമമായ രീതിയിൽ നടക്കാത്തതിനാൽ ടീമുകൾ ഒരേ സമയം രണ്ട് പരമ്പര കളിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും ആ ഘട്ടത്തിൽ ഇത്തരമൊരു സമീപനം ഗുണം ചെയ്യുമെന്നും മോറെ പറഞ്ഞു.

Exit mobile version