ഓഗസ്റ്റിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പര നടക്കാൻ സാധ്യത കുറവെന്ന് ബി.സി.സി.ഐ

ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താനുള്ള സാധ്യത കുറവാണെന്ന് ബി.സി.സി.ഐ. നേരത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഓഗസ്റ്റിൽ ഇന്ത്യയുമായി പരമ്പര കളിക്കാനുള്ള സാധ്യത പങ്കുവെച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഈ പരമ്പര നടക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. കഴിഞ്ഞ 50-60 ദിവസങ്ങളായി ഇന്ത്യൻ താരങ്ങൾ ഒന്നും പന്ത് കൊണ്ടും ബാറ്റ് കൊണ്ടും പരിശീലനം നടത്തിയിട്ടില്ലെന്നും പരിശീലനം ഇല്ലാതെ ഒരു ഇന്റർനാഷണൽ മത്സരം കളിക്കാൻ കഴിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

താരങ്ങൾക്ക് എല്ലാം ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലന സെഷനുകൾ ബി.സി.സി.ഐ ട്രെയിനർ നൽകിയിട്ടുണ്ടെന്നും എന്നാൽ താരങ്ങൾക്ക് എല്ലാം ബൗളിംഗ് – ബാറ്റിംഗ് പരിശീലനം വേണമെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ബി.സി.സി.ഐ അതിന്റെ പരമ്പര നടത്താനുള്ള എല്ലാ കരാറുകളും അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ പരമ്പര നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ബി.സി.സി.ഐ പ്രതിന്ധി വ്യക്തമാക്കി.

Exit mobile version