റഷീദ് ഖാനെതിരെ ഇന്ത്യ കരുതിയിരിക്കണം: ടോം മൂഡി

- Advertisement -

ചരിത്ര ടെസ്റ്റിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ടത് റഷീദ് ഖാനെയെന്ന് റഷീദ് ഖാനെ സണ്‍റൈസേഴ്സ് ഹൈദ്രബാദില്‍ പരിശീലിപ്പിച്ച ടോം മൂഡി. ബാംഗ്ലൂരില്‍ ജൂണ്‍ 14നു ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ കരുതിയിരിക്കേണ്ടത് റഷീദ് ഖാനെയാണെന്നാണ് മൂഡിയുടെ അഭിപ്രായം. സണ്‍റൈസേഴ്സ് ക്യാമ്പില്‍ താരത്തിനെ അടുത്ത് നിരീക്ഷിക്കുവാനുള്ള അവസരം ലഭിച്ച ആളെന്ന നിലയില്‍ മൂഡിയുടെ അഭിപ്രായത്തിനു ഏറെ പ്രസക്തിയുണ്ട്.

പന്ത് ടേണ്‍ ചെയ്താലും ഇല്ലെങ്കിലും ബെംഗളൂരുവില്‍ റഷീദ് ഖാന്‍ ഇന്ത്യയ്ക്ക് ഭീഷണിയാവും. അഞ്ച് ദിവസങ്ങളില്‍ പന്തെറിയുവാനുള്ള അവസരം ലഭിക്കുമ്പോളെല്ലാം റഷീദ് ഖാന്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ടോം മൂഡി പറഞ്ഞു. ഐപിഎലില്‍ കളിക്കുക വഴി ബെംഗളൂരുവിലെ സാഹചര്യങ്ങളും റഷീദ് ഖാന് സുപരിചിതമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement