Indiasquad

ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടി – സഞ്ജയ് മഞ്ജരേക്കര്‍

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ആണെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ടീം ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെയും ബാറ്റര്‍മാരെയും ആണ് ആശ്രയിക്കുന്നതെന്നും താരം വ്യക്തമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏറെക്കാലമായി ആശ്രയിച്ചിരുന്ന ടീമിന് മറ്റൊരു ഓള്‍റൗണ്ടറെ സൃഷ്ടിച്ചെടുക്കുവാന്‍ സാധിച്ചിട്ടില്ല.

ടെസ്റ്റിൽ അക്സര്‍ പട്ടേലിനെ പലവട്ടം പരീക്ഷിച്ചിട്ടുള്ള ഇന്ത്യ ഇപ്പോള്‍ ശിവം ദുബേയെയെ പരിഗണിക്കുന്നുണ്ടെങ്കിലും ഐപിഎലില്‍ പോലും താരം ബൗളിംഗ് ദൗത്യം വളരെ കുറച്ച് മാത്രമേ ഏറ്റെടുത്തിട്ടുള്ളു. ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് ദൗത്യം താരം നിര്‍വഹിച്ചുവെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി താരം പന്തെറിയുന്നത് വളരെ കുറച്ച് മാത്രമായിരുന്നു.

അതേ സമയം ഇന്ത്യയെ അപേക്ഷിച്ച് ഓസ്ട്രേലിയ ഒട്ടനവധി ഓള്‍റൗണ്ടര്‍മാരെ സൃഷ്ടിക്കുന്നുണ്ടെന്നും അത് അവരെ ഐസിസി മത്സരങ്ങളിൽ സഹായിക്കുന്നുണ്ടെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി. നാല് ഓവറുകള്‍ എറിയാനാകുന്ന ബാറ്റ്സമാന്മാരെ ഓസ്ട്രേലിയയ്ക്ക് മിച്ചൽ മാര്‍ഷ്, കാമറൺ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെൽ എന്നിവരിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് അത്തരം താരങ്ങളില്ലെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിചേര്‍ത്തു.

ഐപിഎലിലെ ഇംപാക്ട് പ്ലേയര്‍ നിയമവും ഓള്‍റൗണ്ടര്‍മാരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version