Site icon Fanport

ഫോളോ ഓൺ ചെയ്യിച്ച് ഇന്ത്യ, ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 326 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക തകർച്ചയെ നേരിടുകയാണ്. രണ്ടാം ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ വിക്കറ്റ് നഷ്ട്ടപെട്ട ദക്ഷിണാഫ്രിക്കക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 279 റൺസിന് ദക്ഷിണാഫ്രിക്ക പിറകിലാണ്. ഇന്ത്യക്ക് വേണ്ടി മാർക്രമത്തിന്റെ വിക്കറ്റ് ഇഷാന്ത് ശർമ്മയും ഡി ബ്രൂയ്നെയുടെ വിക്കറ്റ് ഉമേഷ് യാദവുമാണ് വീഴ്ത്തിയത്. നിലവിൽ 32 റൺസുമായി എൽഗറും 3 റൺസുമായി ക്യാപ്റ്റൻ ഡു പ്ലെസിയുമാണ് ക്രീസിൽ ഉള്ളത്.

Exit mobile version