
നിദാഹസ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കരുത്ത് കാട്ടി ഇന്ത്യ. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടുകയായിരുന്നു. യൂസുവേന്ദ്ര ചഹാലും(4 ഓവറില്‍ 19) വാഷിംഗ്ടണ്‍ സുന്ദറും(4 ഓവറില്‍ 23 റണ്‍സ്) റണ്കൊടുക്കുന്നതില് പിശുക്ക് കാട്ടിയപ്പോള്‍ ബംഗ്ലാദേശിനു മത്സരത്തില്‍ നിന്ന് 139 റണ്‍സാണ് നേടാനായത്. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 34 റണ്‍സ് നേടി ലിറ്റണ്‍ ദാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ 30 റണ്‍സുമായി സബ്ബിര്‍ റഹ്മാന് അവസാന ഓവറുകളില്‍ പൊരുതി നോക്കി.
തന്റെ രണ്ടാം മത്സരത്തില്‍ കളിക്കുന്ന വിജയ് ശങ്കറിനു രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ ജയ്ദേവ് ഉനഡ്കട് മൂന്നും ചഹാല്‍ ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial