ഓസ്ട്രേലിയയെ 242ല്‍ ഒതുക്കി ഇന്ത്യ

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഗ്രൗണ്ടില്‍ അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയയെ വരിഞ്ഞു കെട്ടി ഇന്ത്യ. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ ബൗളിംഗ് നിര വിക്കറ്റുകള്‍ കൊയ്ത് സന്ദര്‍ശകരെ 242 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍. ഫിഞ്ചുമായി ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 66 റണ്‍സ് ഇരുവരും സ്കോര്‍ ചെയ്തത്. 32 റണ്‍സ് നേടിയ ഫിഞ്ചാണ് ആദ്യം പുറത്തായത്. സ്മിത്തിനെ(16) പുറത്താക്കി കേധാര്‍ ജാഥവ് ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നേടിക്കൊടുത്ത്. ട്രാവിസ് ഹെഡ്(42), മാര്‍ക്കസ് സ്റ്റോയിനിസ്(46) എന്നിവരും ഓസ്ട്രേലിയയ്ക്കായി മികവ് കാട്ടി. എന്നാല്‍ തുടക്കം ലഭിച്ച ഒരു താരത്തിനും സ്കോറിംഗ് തുടരാന്‍ സാധിക്കാതെ പോയത് ടീമിന്റെ സ്കോര്‍ 250ല്‍ താഴെയായി അവസാനിച്ചു.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ മൂന്നിനും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കേധാര്‍ ജാഥവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാരുണ്യ സൗത്ത് ഇന്ത്യൻ ഫുട്ബോൾ കിരീടം അരീക്കോട് സുല്ലമുസ്സലാം കോളേജിന്
Next articleഹ്യുമേട്ടനും എത്തി, സജീവമായി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്