അഡിലെയിഡില്‍ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കില്ല

- Advertisement -

അഡിെലയിഡില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ ഇന്ത്യ വിസമ്മതിച്ചതായി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡിസംബര്‍ 6നു ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു. ബിസിസിഐയില്‍ നിന്നുള്ള മറുപടി ലഭിച്ച ശേഷമാണ് വാര്‍ത്ത് പുറത്ത് വിടുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് കൂട്ടിചേര്‍ത്തു. ജനുവരിയില്‍ ഗാബയില്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആയിരിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

കളിച്ച നാല് ഡേ നൈറ്റ് ടെസ്റ്റുകളും ഓസ്ട്രേലിയ ഇതുവരെ ജയിച്ചിട്ടുണ്ട്. അതില്‍ മൂന്നെണ്ണം അഡിലെയിഡില്‍ ആണ് നടന്നത്. അതേ സമയം ഇന്ത്യ ഇതുവരെ പിങ്ക് ബോളില്‍ കളിച്ചിട്ടില്ല. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്കും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പരിക്കും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയിക്കാമെന്ന പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ഇത് അഡിലെയ്ഡില്‍ പിങ്ക് ബോളില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് കളയേണ്ടതില്ലെന്നതാവും ബിസിസിഐയുടെ തീരുമാനത്തിനു പിന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement