ചരിത്രം വഴിമാറി, ന്യൂസിലാണ്ടിനെ ടി20യില്‍ വീഴ്ത്തി ഇന്ത്യ

- Advertisement -

ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ടി20 ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ന്യൂസിലാണ്ടിനെ പരാജയപ്പെടുന്നത്. ഇന്ന് ഫിറോസ് ഷാ കോട്‍ല മൈതാനത്തില്‍ ആശിഷ് നെഹ്റയുടെ വിടവാങ്ങല്‍ മത്സരം വിജയം നേടി താരത്തിനു മികച്ചൊരു യാത്രയയപ്പ് നല്‍കുവാനും ഇന്ത്യന്‍ ടീമിനായി. 53 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിനു 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ന്യൂസിലാണ്ടിനെ വരിഞ്ഞുകെട്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്. മത്സരത്തില്‍ ചഹാലും അക്സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി. 39 റണ്‍സ് നേടിയ ടോം ലാഥമാണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍. കെയിന്‍ വില്യംസണ്‍ 28 റണ്‍സ് നേടി. മിച്ചല്‍ സാന്റനര്‍ 27 റണ്‍സും ഇഷ് സോധി 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

80 അടിച്ച് രോഹിത്തും ധവാനും, 200 കടന്ന് ഇന്ത്യ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement