ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യയ്ക്ക്

ധര്‍മ്മശാലയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കിയിരിക്കുന്നു. ലോകേഷ് രാഹുല്‍(51*), നായകന്‍ അജിങ്ക്യ രഹാനെ(38*) എന്നിവരാണ് വിജയ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്നത്. 19/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 46ല്‍ എത്തിയപ്പോള്‍ ഇരട്ട പ്രഹരം ഏല്‍ക്കുകയായിരുന്നു. 8 റണ്‍സ് നേടിയ മുരളി വിജയിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാര റണ്‍ഔട്ട് ആയി പുറത്താകുകയായിരുന്നു. എന്നാല്‍ ക്രീസില്‍ എത്തിയ രഹാനെ ഓസീസ് ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങിയതോടു കൂടി ഇന്ത്യ ലക്ഷ്യത്തിലേക്ക് അനായാസം നടന്നടുക്കുകയായിരുന്നു.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ ടെസ്റ്റിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുത്തു.

Previous articleലാപ്പാസില്‍ അര്‍ജന്റീനയ്ക്ക് അഗ്നി പരീക്ഷണം
Next articleതോല്‍വിയിലേക്ക് ഉറ്റുനോക്കി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച