Klrahul

രാഹുല്‍ ഓപ്പണറാകണോ മധ്യ നിരയിൽ കളിക്കണോ എന്നത് ഇന്ത്യയെ അലട്ടുവാന്‍ പോകുന്ന ചോദ്യം – അജിത് അഗാര്‍ക്കര്‍

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന-ടി20 പരമ്പരയ്ക്ക് മുമ്പായി ഇന്ത്യ ആദ്യം തീരുമാനിക്കേണ്ടത് കെഎൽ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. താരം ഓപ്പൺ ചെയ്യണോ അതോ മധ്യ നിരയിൽ കളിക്കണമോ എന്നതിൽ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കണമെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഏകദിനത്തിൽ നിന്ന് ഒരു അര്‍ദ്ധ ശതകം മാത്രമാണ് ഏകദിനത്തിൽ രാഹുല്‍ നേടിയത്. ടെസ്റ്റ് പരമ്പരയിൽ രാഹുല്‍ ആയിരുന്നു ഇന്ത്യയുടെ പ്രധാന സ്കോററെങ്കിലും ആ പ്രകടനം താരത്തിന് ഏകദിനത്തിൽ നടത്താനായില്ല.

രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ രാഹുലാണ് ധവാനൊപ്പം ഓപ്പൺ ചെയ്തതെങ്കില്‍ രോഹിത് തിരിച്ചു വരുന്നതോടെ ആരുടെ ഓപ്പണിംഗ് സ്ഥാനം ആവും നഷ്ടമാകുക എന്നതാണ് ചോദ്യം. ധവാന്‍ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയിരുന്നു.

Exit mobile version