രോഹിതിന് വേഗതയേറിയ സെഞ്ചുറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ

- Advertisement -

ശ്രീലങ്കക്കെതിരെയാ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. രോഹിത്തിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് അടിച്ചു കൂട്ടിയത്.  43 പന്തിൽ 118 റൺസ് എടുത്ത രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടി കൊടുത്തത്.  ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ശ്രീലങ്കയുടെ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഓപ്പണർമാർ രണ്ട് പേരും ശ്രീലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുയരുകയായിരുന്നു. ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്കോറാണ് ഇത്.

ഏകദിനത്തിലെ മികച്ച പ്രകടനം ടി20യിലും പുറത്തെടുത്ത രോഹിത് ശർമ്മ ഇന്റർനാഷണൽ ടി20യിൽ  ഏറ്റവും വേഗതയേറിയ സെഞ്ചുറിക്കൊപ്പമെത്താനുമായി. 35 പന്തിൽ സെഞ്ചുറി നേടിയ മില്ലറുടെ റെക്കോർഡിനൊപ്പമാണ് രോഹിത് എത്തിയത്. ഇത് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറികൂടിയാണിത്.

രോഹിത് ശർമക്ക് ലോകേഷ് രാഹുൽ മികച്ച പിന്തുണ നൽകിയപ്പോൾ ഇന്ത്യയുടെ സ്കോർ എളുപ്പത്തിൽ 200 കടക്കുകയായിരുന്നു. രോഹിത് ഔട്ട് ആയതിന് ശേഷം ആക്രമണ ചുമതല ഏറ്റെടുത്ത രാഹുൽ ശ്രീലങ്കൻ ബൗളർമാരോട് ഒരു ദയയും കാണിച്ചില്ല. 49 പന്തിൽ 89 റൺസ് എടുത്താണ് രാഹുൽ ഔട്ട് ആയത്. തുടർന്ന് 3 പന്തിൽ 10 റൺസ് എടുത്ത് ഹർദിക് പാണ്ട്യ പുറത്തായി. ഇന്ത്യക്ക് അയ്യരുടെയും ധോണിയുടെയും വിക്കറ്റുകൾ അവസാന ഓവറിൽ നഷ്ടപ്പെടുത്തിയത് സ്‌കോർ ഉയർത്തുന്നതിൽ തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement