
അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കും. ബിസിസിഐയും ഐസിസിയും ചേര്‍ന്ന് തയ്യാറാക്കിയ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. ഇതില്‍ 22 മത്സരങ്ങള്‍ ഇന്ത്യയുടെ ടെസ്റ്റ് ഹോം മത്സരങ്ങളാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്ററുടെ താല്പര്യ പ്രകാരം ത്രിരാഷ്ട്രമോ അതിലധികമോ വരുന്ന രാജ്യങ്ങളുടെ ടൂര്‍ണ്ണമെന്റുകളൊന്നും തന്നെയുണ്ടാകില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
2018-19 സീസണില്‍ മാത്രം 18 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. 2019-20 സീസണിലാണ് ഏറ്റവും കുറവ് മത്സരങ്ങില്‍ ഇന്ത്യ പങ്കെടുക്കുന്നത്. ആ സീസണില്‍ ഇന്ത്യ 14 മത്സരങ്ങള്‍ മാത്രമേ കളിക്കു. പിന്നീടുള്ള മൂന്ന് സീസണുകളില്‍ 26 അന്താരാഷ്ട്ര മത്സരങ്ങള്‍ വീതം ടീം ഇന്ത്യ കളിക്കും.
ഇതില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഹോം എവേ പരമ്പരകളും ഉള്‍പ്പെടുന്നുണ്ട്.അതേ സമയം പാക്കിസ്ഥാനോ ശ്രീലങ്കയോ ആയി ഒരു പരമ്പര പോലും ഈ കാലയളവില്‍ കളിക്കുകയുമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial