Picsart 22 10 19 11 32 33 313

ഇന്ത്യ പാകിസ്താൻ മത്സരത്തിന് മഴ പ്രശ്നമാകും

ലോകകപ്പിലെ ഏവരും കാത്തു നിൽക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം മഴ കാരണം തടസ്സപ്പെടാൻ സാധ്യത. മഴ വില്ലനാകും എന്നാണ് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 23ന് മെൽബണിൽ വെച്ചാണ് ഇന്ത്യ പാകിസ്താൻ മത്സരം നടക്കേണ്ടത്. ഒക്ടോബർ 21 മുതൽ മെൽബണിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട് എന്ന് എന്ന് AccuWeather പറയുന്നു.

ഒക്ടോബർ 21-ന് വെള്ളിയാഴ്ച 96% മഴ സാധ്യത ഉണ്ട്. ഒക്ടോബർ 22 ന് (ശനി) ഇതേ കാലാവസ്ഥ തുടരും. മത്സ്രം നടക്കുന്ന ഒക്ടോബർ 23ന് നഗരത്തിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. മത്സരം നടക്കാതിരിക്കാനോ മത്സരത്തിന്റെ ദൈർഘ്യം കുറക്കാനോ മഴ കാരണം ആകും എന്ന് ചുരുക്കം.

Exit mobile version