Site icon Fanport

ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം മാറ്റും

2023 ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മാറ്റും. അഹമ്മദാബാദിൽ ഒക്ടോബർ 15-ന് ആയിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു തീയതിയിലേക്ക് ഈ മത്സരം മാറ്റാൻ ആണ് പുതിയ തീരുമാനം.

ഇന്ത്യ 23 03 24 12 44 32 455

ഒക്‌ടോബർ 15 നവരാത്രിയുടെ ആദ്യ ദിവസമാണ്. ഗുജറാത്തിലുടനീളം ഗർബ രാത്രികൾ സംഘടിപ്പിക്കുന്നതിനാൽ വൻ ജനക്കൂട്ടം അന്ന് ഉണ്ടാകും. അത് സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറയാനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാകും എന്നാണ് വിലയിരുത്തൽ. സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് തീയതി മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഞങ്ങൾക്ക് ഉള്ള ഓപ്ഷനുകൾ ഞങ്ങൾ ആലോചിക്കുന്നു, ഉടൻ ഒരു തീരുമാനം എടുക്കും.” ബിസിസിഐ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബുധനാഴ്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Exit mobile version