
ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുകയാണ്. ഇരു ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മത്സരഫലം അപ്രസക്തമാണ്. അഫ്ഗാനിസ്ഥാന് എ ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ ടീം. ഓഗസ്റ്റ് 8നാണ് ഫൈനല്‍.
ഇന്ത്യയുടെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബേസില്‍ തമ്പിയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ടീമിലേക്ക് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന യൂസുവേന്ദ്ര ചഹാല്‍ തിരിച്ചെത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial