Picsart 23 10 14 18 49 29 206

പുതിയ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്നലെ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമത് തുടരുന്നു. ഒന്നാമതുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള അവരുടെ ലീഡും ഉയർത്തി. ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഇന്നലെ തോറ്റു എങ്കിലും പാകിസ്ഥാൻ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണ്.

ലോകകപ്പിൽ തുടർ പരാജയങ്ങൾ നേരിട്ട ഓസ്ട്രേലിയ ഇപ്പോൾ നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഒന്നാമത് ഉണ്ടായിരുന്ന ടീമാണ് ഓസ്‌ട്രേലിയ. ന്യൂസിലൻഡ് ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോൾ ലോക ചാമ്പ്യന്മാർ ഇംഗ്ലണ്ട് ആറാമതും നിൽക്കുന്നു.

ഇന്ത്യ ഇനിയും വിജയം തുടർന്ന് ഒന്നാം സ്ഥാനം നിലനിർത്താനും ഒപ്പം ലോകകിരീടത്തിൽ എത്താനുമുള്ള ശ്രമത്തിലാണ്.

Exit mobile version