Picsart 25 03 09 17 23 21 386

സ്പിന്നിനു മുന്നിൽ ന്യൂസിലൻഡ് പതറി, കിരീടം നേടാൻ ഇന്ത്യക്ക് 252 റൺസ്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ സ്പിന്നിനു മുന്നിൽ വലഞ്ഞ് ന്യൂസിലൻഡ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 251/7 റൺസ് മാത്രമെ നേടിയുള്ളൂ. 252 റൺസ് എടുത്താൻ ഇന്ത്യക്ക് കിരീടത്തിൽ എത്താം.

ഇന്ന് നന്നായി തുടങ്ങാൻ ന്യൂസിലൻഡിനായി. ആദ്യ വിക്കറ്റിൽ അവർ 57 റൺസ് ചേർത്തു. സ്പിൻ വന്നതോടെയാണ് അവർ തകരാൻ തുടങ്ങിയത്. ആദ്യം വിൽ യങ്ങിനെ വരുൺ ചക്രവർത്തി പുറത്താക്കി. പിറകെ കുൽദീപ് വന്ന് ക്യെൻ വില്യംസണെയും 37 റൺസ് എടുത്ത രചിൻ രവീന്ദ്രയെയും ഔട്ട് ആക്കി.

അവർക്ക് പിന്നീട് വലിയ കൂട്ടുകെട്ട് പടുക്കാൻ ആയില്ല. 14 റൺസ് എടുത്ത ലാഥം ജഡേജയുടെ പന്തിൽ എൽ ബി ഡബ്ല്യു ആയി. 34 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി ബൗൾഡ് ആക്കി. ഇതോടെ ന്യൂസിലൻഡ് 165-5 എന്ന നിലയിലായി.

ഒരു ഭാഗത്ത് മിച്ചൽ പിടിച്ചു നിന്നത് ന്യൂസിലൻഡിന് ആശ്വാസമായി. മിച്ചൽ 91 പന്തിൽ അർധ സെഞ്ച്വറിയിലേക്ക് എത്തി. 63 റൺസ് എടുത്ത് നിൽക്കെ മിച്ചൽ ഷമിയുടെ പന്തിൽ രോഹിത് ശർമ്മക്ക് നൽകി പുറത്തായി.

അവസാനം ബ്രേസ്വെൽ റൺസ് സ്കോർ ഉയർത്താൻ ശ്രമിച്ചു കൊണ്ട് ന്യൂസിലൻഡ് 250 കടന്നു.

Exit mobile version