Picsart 23 01 21 16 14 02 294

ഇന്ത്യൻ ബൗളിംഗ് തീ തുപ്പി!! ന്യൂസിലൻഡ് 108 റൺസിന് പുറത്ത്

രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിംഗ്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനെ 108 റൺസിന് ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. മൊഹമ്മദ് ഷമിയുടെ മികച്ച ബൗളിംഗിന് മുന്നിൽ തുടക്കത്തിൽ തന്നെ ന്യൂസിലൻഡ് തകരുന്നതാണ് കാണാൻ ആയത്. റൺ ഒന്നും എടുക്കാത്ത ഫിൻ അലനെ തുടക്കത്തിൽ തന്നെ ഷമി പുറത്താക്കി.

പിന്നാലെ ഹെൻറി നിക്കോൾസ് ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ 2 റൺസ് എടുത്ത് പുറത്തേക്ക്. 1 റൺസ് മാത്രം എടുത്ത മിച്ചൽ ഷമിയുടെ പന്തിൽ ഷമിക്ക് തന്നെ ക്യാച്ച് നൽകി പുറത്തായി. ഒരു ഘട്ടത്തിൽ ന്യൂസിലൻഡ് 15-5 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് 36 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സും 22 റൺസ് എടുത്ത ബ്രേസ്വെലും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ രണ്ടു പേരും വൈകാതെ പുറത്തേക്ക് പോയി.

ഷമി 18 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൻ സുന്ദർ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ്, സിറാജ്, താകൂർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version