Site icon Fanport

WTC Final : ആദ്യ സെഷനിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിവസത്തെ ആദ്യ സീസണിൽ തിരിച്ചടിച്ച് ഇന്ത്യ. 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാൻഡിന്റെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ ആദ്യ സെഷനിൽ വീഴ്ത്തിയത്. നിലവിൽ ന്യൂസിലാൻഡ് ഇന്ത്യയേക്കാൾ 82 റൺസ് പിറകിലാണ്. നിലവിൽ കെയ്ൻ വില്യംസണും കോളിൻ ഡി ഗ്രാൻഡ്ഹോമുമാണ് ക്രീസിൽ ഉള്ളത്.

അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ന്യൂസിലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ്. റോസ് ടെയ്‌ലർ (11), ഹെൻറി നിക്കോൾസ് (7), വാട്ടിങ്(1) എന്നിവരുടെ വിക്കറ്റാണ് ഇന്ന് ആദ്യ സെഷനിൽ ഇന്ത്യ വീഴ്ത്തിയത്. ഇന്ന് മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമ്മ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യ 217 റൺസിന് ഓൾ ഔട്ട് ആയിരുന്നു.

Exit mobile version