Picsart 24 10 25 11 05 59 994

ഇന്ത്യ പതറുന്നു, 7 വിക്കറ്റുകൾ നഷ്ടം

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് പതറുന്നു. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യയുടെ 7 വിക്കറ്റുകൾ നഷ്ടപെട്ടിരിക്കുകയാണ്‌. ഇന്ത്യ 107-7 എന്ന നിലയിലാണ് ഉള്ളത്. ന്യൂസിലൻഡ് സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര കിതക്കുന്നതാണ് കാണാൻ ആയത്.

ഇന്നലെ രോഹിതിനെ നഷ്ടപ്പെട്ട ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഗില്ലിനെ നഷ്ടമായി. 30 റൺസ് എടുത്ത ഗില്ലിനെയും 1 റൺ എടുത്ത കോഹ്ലിയെയും സാന്റ്നർ പുറത്താക്കി. 30 റൺസ് എടുത്ത ജയ്സ്വാളും 18 റൺസ് എടുത്ത പന്തും ഗ്ലെൻ ഫിലിപ്സിന്റെ പന്തിലാണ് പുറത്തായത്‌.

ലഞ്ചിന് മുന്നോടിയായി സർഫറാസ് ഖാനും വലിയ ഷോട്ടിന് കളിച്ച് സാന്റ്നറിന്റെ പന്തിൽ പുറത്തായി‌. 11 റൺസ് ആണ് സർഫറാസ് എടുത്തത്. പിന്നാലെ അശ്വിൻ (4) സാന്റ്നറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ഇപ്പോൾ വാഷിംഗ്ടണും (2*) ജഡേജയും (11*) ആണ് ക്രീസിൽ ഉള്ളത്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 259ന് 152 റൺസ് പിറകിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്.

Exit mobile version